ക്ഷേത്രത്തില്‍ ക്രിസ്മസ് കരോള്‍... വര്‍ഗീയവാദികള്‍ക്കുള്ള മറുപടി, മതഭേദങ്ങളില്ലാതെ നടക്കുന്ന കരോള്‍ പരിപാടികളുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു

രാജ്യം മുഴുവന്‍ മതത്തിന്റെ പേരില്‍ വര്‍ഗീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ കേരളം മാതൃകയാവുന്നു. മതത്തിന്റെ പേരില്‍ ആഘോഷങ്ങള്‍ പോലും വിലക്കപ്പെടുമ്പോള്‍ മതഭേദങ്ങളില്ലാതെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഒറ്റക്കെട്ടായിത്തന്നെ മലയാളികള്‍ മറുപടി നല്‍കുകയാണ്.
മതഭേദങ്ങളില്ലാതെ നടക്കുന്ന കരോള്‍ പരിപാടികളുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും 'വര്‍ഗീയവാദികള്‍ക്കുള്ള മറുപടി' എന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ക്ഷേത്രത്തില്‍ നിന്നും ക്രിസ്മസ് കരോള്‍ ആരംഭിക്കുന്ന വീഡിയോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടവയില്‍ ഒന്നാണ്. തിരുവനന്തപുരം പ്ലാമൂട്ടുക്കുട ഇഎംഎസ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക കൂട്ടായ്മ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കരോളാണ് ശ്രദ്ധേയമായത്.
പള്ളിയിലെ നിസ്‌കാരത്തിനു ശേഷം കരോള്‍ സംഘത്തെ സ്വീകരിക്കുന്ന ചിത്രവും കാസര്‍ഗോഡ് കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ദീപം തെളിയിക്കുന്ന ചിത്രവും വൈറലായിക്കഴിഞ്ഞു.
ഹിന്ദുവീടുകളില്‍ ക്രിസ്മസ് നക്ഷത്രം ഇടരുതെന്നും ഹിന്ദുകുട്ടികളെ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ അനുവദിക്കരുതെന്നും വരെ പ്രചാരണം നടക്കുമ്പോള്‍ മലയാളിയുടെ പ്രതിരോധ ആഘോഷങ്ങളും വൈറലാകുകയാണ്.
https://www.facebook.com/Malayalivartha


























