കണ്ണൂർ മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു; ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം

കണ്ണൂർ മട്ടന്നൂരിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു. മട്ടന്നൂർ അയല്ലൂർ വായനശാലയിൽ ഇരിക്കുകയായിരുന്ന ഡോ.സുധീർ, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂർ എ.കെ.ജി ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് മാലൂർ, തില്ലങ്കേരി, കൂടാളി, കീഴല്ലൂർ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂർ നഗരസഭാ പരിധിയിലും സി.പി.എം ഹർത്താൽ നടത്തുകയാണ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























