പി.ജെ. ജോസഫ് മാനസികപ്രശ്‌നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ...

ഒരിടവേളയ്ക്ക് ശേഷം എല്ലാം തുറന്ന് പറഞ്ഞ് പിസി ജോര്‍ജ് വീണ്ടും രംഗത്തെത്തുകയാണ്. ഞാനൊരു പുണ്യാളന്‍ തന്നെ; ശെല്‍വരാജിനെ മറുകണ്ടം ചാടിക്കാന്‍ ചിലവായത് 5 ലക്ഷം രൂപ, സ്പീക്കറായാല്‍ കൊള്ളാമെന്നുണ്ട്.. പി.ജെ. ജോസഫ് മാനസികപ്രശ്‌നം ഉള്ളയാള്‍, ഒരു ദിവസം കഴിക്കുന്നത് 53 ഗുളികകള്‍, ഈ അസുഖമുള്ളവര്‍ പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ..
അതുകൊണ്ടാണ് വിമാനത്തില്‍വച്ച് പ്രശ്‌നമുണ്ടായത്. അതു ജോസഫന്റെ കുഴപ്പമല്ല, അസുഖത്തിന്റേതാണ്. പക്ഷേ കാഞ്ഞ ബുദ്ധിയാ.. മാണിയേക്കാള്‍ കള്ളന്‍ ജോസഫ്... കേരളാ കോണ്‍ഗ്രസ് ക്രിസ്ത്യാനികളുടെ, കര്‍ഷകന്റെ പാര്‍ട്ടിയാണെന്നാണ് പറയുന്നത്.
ജോസഫും മാണിയും മാറിമാറി റവന്യൂമന്ത്രിമാരായിട്ടും എന്താണ് കര്‍ഷകര്‍ക്ക് പട്ടയം കൊടുക്കാത്തത്? എന്താണ് ക്രിസ്ത്യാനിക്ക് കിട്ടിയിട്ടുള്ളത്. ക്രിസ്ത്യാനികള്‍ക്ക് അപമാനമാണ് ഈ പാര്‍ട്ടി.. ഇതു പിരിച്ചുവിടണം... സോളാര്‍കേസില്‍ ജോസ് കെ. മാണി വേണ്ടാതീനം കാണിച്ചു. സരിത എന്ന പെണ്‍കുട്ടി ഒരു അസാദ്ധ്യ കഴിവുള്ള പെണ്‍കുട്ടിയാണ്.
സോളാര്‍ ലൈസന്‍സിനുവേണ്ടി ഇറങ്ങി പുറപ്പെട്ടാണ് ഈ പരുവത്തിലായത്. വിമാനത്താവളത്തില്‍വച്ചാണ് ആദ്യമായി ഇവന്‍ ഇവളെ പീഡിപ്പിച്ചത്. ഇതെല്ലാം ആ കുട്ടി പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.
https://www.facebook.com/Malayalivartha


























