മറിടത്തിന്റെ വലിപ്പത്തിലൂടെ തിരിച്ചറിയാം,ലൈംഗികത അത്ര വലിയ തെറ്റൊന്നുമല്ല... പള്ളിമാസികയില്‍ ലൈംഗികതയെ കുറിച്ച് ലേഖനം, ഞെട്ടലോടെ വിശ്വാസികള്‍

ഒരു പള്ളിമാസികയില്‍ ലൈംഗികതയെ കുറിച്ച് വിവരിക്കുന്നത് ആദ്യമായിട്ടാകും. ഒരു പ്രമുഖ ക്രൈസ്തവ മാസികയുടെ ക്രിസ്മസ് പതിപ്പിലെ ലേഖനത്തിലാണ് ലൈംഗികതയെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. മാഗസിന്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ വിശ്വാസികള്‍ ഞെട്ടിപ്പോയി. ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക 'മുഖരേഖ' യുടെ ക്രിസ്മസ് പതിപ്പായ ഡിസംബര്‍ ലക്കത്തില്‍ 'രതിയും ആയുര്‍വേദവും' എന്ന പേരിലാണ് ലേഖനം പ്രത്യക്ഷപ്പെട്ടത്.
ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട്. ഇതായിരുന്നു ലേഖനത്തില്‍ ആദ്യം പറയുന്നത്.
ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് ഒരു ലേഖനം പള്ളിമാസികയില്‍ പ്രത്യക്ഷപ്പെടുന്നത്. മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനം ദമ്ബതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകരുടെ മറുപടി. മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു.
വാഗ്ഭടന്റെ ക്‌ളാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു. ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് 'പദ്മിനി', 'ചിത്രിണി', 'സാംഗിനി', 'ഹസ്തിനി' എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു. കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖനത്തില്‍ എഴുത്തുകാരന്‍ പറയുന്നു.
ജീവിതത്തില്‍ ലൈംഗിക അത്യാവശ്യമായി ഒന്നാണ്. ദാമ്പത്യജീവിതം നല്ല രീതിയില്‍ നയിക്കുന്നതിന് സെക്‌സിന് പ്രധാനപങ്കുണ്ട്. അതിനാല്‍ ഈ ലേഖനം പള്ളി മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ ഒരു തെറ്റുമില്ലെന്നാണ് ചിലരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha


























