ക്രിസ്തുമസ് കുര്‍ബാനയ്ക്ക് അമേരിക്കന്‍ നടി താരമായപ്പോള്‍

വിവാഹം കഴിയുന്നതിന് മുമ്പ് തന്നെ രാജകുടുംബത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ നടി മേഗന്‍. രാജ കുടുംബാംഗങ്ങളോടൊപ്പമാണ് അവര്‍ ക്രിസ്മസ് ആഘോഷത്തിന് ഇന്നലെ സാന്‍ഡ്രിന്‍ ഗാമിലെത്തിയത്. ക്രിസ്മസ് കുര്‍ബാനയ്ക്ക് അമേരിക്കന്‍ നടി എത്തിയത് ഹാരിയുടെ കൈപിടിച്ച് വധുവിനെ പോലെയായിരുന്നു. ഇത്തരം ചടങ്ങുകളില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി ഇതുവരെ താരമായ കേയ്റ്റ് ആദ്യമായി പിന്നിലായെന്ന പ്രത്യേകതയും രാജകുടുംബത്തിന്റെ ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷത്തിനുണ്ട്.
ചര്‍ച്ചില്‍ നിന്നുമെത്തുന്ന രാജ്ഞിയെ കാത്തിരുന്നപ്പോള്‍ മേഗന്റെ മുഖത്ത് നേരിയ പുഞ്ചിരിയുണ്ടായിരുന്നുവെങ്കിലും അതില്‍ അല്‍പം സങ്കോചവുമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം വില്യം രാജകുമാരനും കേയ്റ്റുമെത്തിയതോടെ ഇപ്രാവശ്യത്തെ ക്രിസ്മസിന് ഏറെ തിളക്കമുണ്ടായിരുന്നു. രാജ്ഞിയുടെ നോര്‍ഫോക്കിലെ സാന്‍ഡ്രിങ്ഹാം എസ്‌റ്റേറ്റിലുള്ള രാജകീയ വസതിയായ ആന്മര്‍ ഹാളില്‍ വച്ചായിരുന്നു ഇപ്രാവശ്യത്തെ ക്രിസ്മസ് ആഘോഷം. ഇവര്‍ക്കൊപ്പം വില്യമിന്റെയും കേയ്റ്റിന്റെയും കുട്ടികളായ ജോര്‍ജ്, ചാര്‍ലറ്റ് മറ്റ് രാജകുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.
കേയ്റ്റാണെങ്കില്‍ തന്റെ മൂന്നാമത്തെ കുട്ടിയെ ഗര്‍ഭത്തില്‍ പേറുന്നതിന്റെ ആലസ്യത്തിലുമായിരുന്നു. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഔദ്യോഗികമായി അംഗമായി മാറുന്നതിന് മുമ്പ് തന്നെ ഇവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ സാധിച്ചത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നാണ് മേഗന്‍ വിവരിച്ചിരിക്കുന്നത്. വില്യവും കേയ്റ്റും കൈപിടിച്ചായിരുന്നു ക്രിസ്മസ് കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി ചര്‍ച്ചിലേക്ക് നടന്നിരുന്നത്.
ഹാരിയും മേഗനും അത് അനുകരിക്കുന്നത് പോലെ അവരെ പിന്തുടരുകയും ചെയ്തു. വൈഡ് കോളറുള്ള ക്യാമര്‍ റാപ്പ് കോട്ടിലായിരുന്നു മേഗന്‍ തിളങ്ങിയിരുന്നത്. കനേഡിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ സെന്റലറിന്റെ തുണിത്തരമാണിത്. ഇതിനോട് യോജിക്കുന്ന ചെസ്റ്റ്‌നട്ട്ബ്രൗണ്‍ ഫെല്‍റ്റ് ഹാറ്റും മേഗന്‍ ധരിച്ചിരുന്നു. ഇതിന് പുറമെ 630 പൗണ്ട് വിലയുള്ള സ്റ്റുവര്‍ട്ട് വെയ്റ്റ്‌സ്മാന്റെ ഹൈലൈന്‍ ഹൈ ഹീല്‍ഡ് ബുട്ടുകളും മേഗന്‍ ധരിച്ചിരുന്നു.

https://www.facebook.com/Malayalivartha


























