കാല്‍ നട യാത്രക്കാരി ഓട്ടോയിടിച്ച് മരിച്ചു

കാല്‍നട യാത്രക്കാരി ഓട്ടോയിടിച്ച് മരിച്ചു. വിഴിഞ്ഞം സ്വദേശിനി ഫാത്തിമ ബീവിയാണ് (62) മരിച്ചത്. ഇന്നുരാവിലെ എട്ട് മണിയോടെ പ്രാവച്ചമ്പലം ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് വെട്ടിത്തിരിച്ച ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് രമണിയെന്ന യാത്രക്കാരിയ്ക്കും പരിക്കേറ്റു. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഫാത്തിമബീവി മരിച്ചു.
മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രമണി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ട്രാഫിക് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























