Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിയുടെ ശ്രമം; പൊളിച്ചടുക്കി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണം സംഘം, നാടിനെ നടുക്കിയ ജലജ വധക്കേസിന് പിന്നിൽ...

26 DECEMBER 2017 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

നാടിനെ നടുക്കിയ ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി സജിത്തിനെ കുടുക്കിയത് അന്വേഷണത്തിനിടെ പോലീസിന് തോന്നിയ ചില സംശയങ്ങള്‍. തനിച്ചുതാമസിച്ചിരുന്ന വീട്ടമ്മയായ ജലജയെ കൊലപ്പെടുത്തിയ ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി വിളിച്ചുവരുത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതി ചില ശ്രമങ്ങള്‍ നടത്തിയിരുന്നു.

എന്നാല്‍ അന്വേഷണ സംഘത്തിന് ചില സംശയങ്ങള്‍ തോന്നിയതാണ് മോഷണമല്ല യഥാര്‍ഥ കാരണമെന്തെന്ന് കണ്ടുപ്പിടിക്കാനായത്. സജിത്ത് അറസ്റ്റിലായതോടെ മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് അറുതിയായിരിക്കുന്നത്. 2015 ഓഗസ്റ്റ് 13ന് പകലാണ് ഹരിപ്പാട് മുട്ടം സ്വദേശിയായ ജലജയെ വീട്ടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും അന്വേഷിച്ചു.

എന്നിട്ടും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വീട്ടിലെത്തിയ പ്രതി ജലജയോട് അപമര്യാദയായി പെരുമാറിയതാണ് പിന്നീട് ബലപ്രയോഗത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് കണ്ടെത്തി.

എന്നാല്‍ മോഷണ ശ്രമത്തിനിടെയാണ് ജലജ മരിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ ചില ശ്രമങ്ങളള്‍ പ്രതി നടത്തിയിരുന്നു.

അന്വേഷണ സംഘം നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ;

ജലജയുടെ അയല്‍വാസി രഘുവിന്റെ സുഹൃത്താണ് സുജിത്ത്. സംഭവദിവസം ഇയാള്‍ രഘുവിനെ കാണാന്‍ വന്നിരുന്നു. പക്ഷേ, രഘു വീട്ടിലുണ്ടായിരുന്നില്ല.

ജലജയുടെ കാര്‍ സര്‍വീസിങിന് കൊടുക്കാന്‍ പോകുമെന്ന് രഘു സൂചിപ്പിച്ചിരുന്നു. ഇക്കാര്യം തിരക്കിയാണ് ജലജയുടെ വീട്ടില്‍ സുജിത്ത് എത്തിയതത്രെ. പിന്നീട് സംസാരത്തിനിടെ അപമര്യാദയായി പെരുമാറി. ഇതോടെയാണ് ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

മല്‍പിടുത്തത്തിനിടെ തലയ്ക്കടിയേറ്റതാണ് ജലജയുടെ മരണത്തിന് കാരണമത്രെ. തുടര്‍ന്ന് ജലജയുടെ ആഭരണങ്ങള്‍ പ്രതി കവര്‍ന്നു. താലിമാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് പ്രതി കൈക്കലാക്കിയത്. മോഷണ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം.

പക്ഷേ, ജലജയുടെ കമ്മല്‍ നഷ്ടപ്പെട്ടിരുന്നില്ല. മോഷണമാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ കമ്മല്‍ എടുക്കുമായിരുന്നു. ഇതാണ് പോലീസിന് സംശയം തോന്നാല്‍ ഇടയാക്കിയ ഒരു കാരണം. കൊലപാതകത്തിന് ശേഷം വീട്ടിലെ ശൗചാലയത്തില്‍ നിന്നു കുളിച്ച ശേഷമാണ് പ്രതി പോയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതി വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ കുരച്ചിരുന്നില്ലെന്ന് പോലീസിന് ബോധ്യപ്പെട്ടു. സ്ഥിരം സന്ദര്‍ശകനാണ് വന്നതെന്ന് പോലീസ് നിഗമനത്തിലെത്തിയത് ഇങ്ങനെയാണ്.

പിന്നീടാണ് വീടുമായി ബന്ധമുള്ളവരെ കുറിച്ച് അന്വേഷണം നടത്തിയത്. ഒപ്പം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കി.കൊലപാതകം നടന്ന വീട്ടില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണ്‍ ഒരിക്കല്‍ ഓണായതും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജലജയുടെ ഭര്‍ത്താവ് സുരന്‍ വിദേശത്താണ്. മക്കള്‍ ചൈന്നൈയില്‍ പഠിക്കുകയാണ്. സിബിഐ അന്വേഷണം വേണമെന്ന് സുരന്‍ ആവശ്യപ്പെട്ടിരുന്നു. ലോക്കല്‍ പോലീസ് കേസ് മൂന്ന് മാസത്തോളം അന്വേഷിച്ചു. പിന്നീടാണ് ക്രൈബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘം അന്വേഷിച്ചിട്ടും പ്രതിയിലേക്കെത്തിയില്ല. പിന്നീട് ക്രൈംബ്രാഞ്ചിലെ വിദഗ്ധ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ തുമ്പുണ്ടായത്. സംഭവം നടന്ന് ആദ്യമണിക്കൂറുകളില്‍ ശേഖരിക്കേണ്ടിയിരുന്ന പല നിര്‍ണായക തെളിവുകളും നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. മൊബൈല്‍ സിംകാര്‍ഡ് കേന്ദ്രീകരിച്ച അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. എന്നാല്‍ അപ്പോഴേക്കും പ്രതി വിദേശത്തേക്ക് കടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (6 minutes ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (1 hour ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (2 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (2 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (2 hours ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (3 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (4 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (5 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (5 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (5 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (5 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (6 hours ago)

Malayali Vartha Recommends