ദീപാ അശോക് എന്ന യുവതിയുടെ മൃതദേഹം വീടിനടുത്തുള്ള ചവര്‍ കൂനയില്‍

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ദീപാ അശോക് എന്ന യുവതിയുടെ മൃതദേഹം വീട്ടിനടുത്തുള്ള ചവര്‍ കൂനയില്‍ ചൊവ്വാഴ്ച രാവിലെയാണ് നാട്ടുകാര്‍ കണ്ടത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. മകന്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ താന്‍ പുറത്ത് പോയേക്കുകയായിരുന്നെന്നും തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും മകന്‍ മൊഴി നല്‍കി. പൊലീസ് മകനെ ചോദ്യം ചെയ്ത് വരുകയാണ്. ആത്മഹത്യയല്ലെന്ന നിലപാടിലാണ് പൊലീസ്. വീട്ടില്‍ മോഷണം നടന്നിട്ടുണ്ടോ, ആരെങ്കിലും വന്ന് പോയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























