വീടുകളില്‍ ഭിക്ഷ ചോദിച്ചു വന്നു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുകയാണ് ഇവരുടെ പരിപാടി

തിരുവനന്തപുരം കാട്ടാക്കട നിന്നും ഒന്‍പത് വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമിച്ച അന്യസംസ്ഥാന ദമ്പതികളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അന്യ സംസ്ഥാന ഭിക്ഷാടന മാഫിയയുടെ കണ്ണികള്‍ കാട്ടാക്കടയിലും പരിസരപ്രദേശത്തും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വീടുകളില്‍ ഭിക്ഷ ചോദിച്ചു വന്നു കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോവുകയാണ് ഇവരുടെ പരിപാടിയെന്ന് പൊലീസ് പറഞ്ഞു. അതിനാല്‍ ജാഗ്രതപാലിക്കണമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























