കസബ വിവാദം കൊഴുക്കുന്നു; പരാതിയുമായി പാർവതി
കസബ എന്ന മമ്മൂട്ടി ചിത്രത്തെ വിമർശിച്ചതിന്റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ വലിയതോതിലുള്ള വിമർശനങ്ങൾ നേരിടുകയാണ് നടി പാർവതി. ചിത്രത്തിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ വിമർശിച്ച പർവതിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെയാണ് പാർവതി ഡിജിപിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പാർവതിക്കെതിരെ പ്രചരണമുണ്ടായത്. തന്നെ അപമാനിക്കുന്ന തരത്തില്‍ ഒരുകൂട്ടം ആളുകള്‍ പ്രചരണം നടത്തുകയാണെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്ക് ലഭിച്ച പരാതി സൈബര്‍ സെല്ലിന് കൈമാറും. കൊച്ചി സൈബര്‍ സെല്ലിനാണ് അന്വേഷണ ചുമതല.
https://www.facebook.com/Malayalivartha


























