മലപ്പുറത്ത് തോണി മറിഞ്ഞ് വൻ അപകടം; അഞ്ച് മരണം

മലപ്പുറം ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയില്‍ തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. ഏഴുപേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുകയാണ്.
അവധിദിനം ആഘോഷിക്കാന്‍ പുഴയില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് വിവരം. സമീപവാസികളാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha


























