പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി; കേന്ദ്ര സംഘം കേരളത്തിലെത്തി; കാണാതായവർക്കുള്ള തിരച്ചിൽ തുടരും

ഓഖി ദുരന്തത്തിൽ വലഞ്ഞ കേരളത്തെ സഹായിച്ച കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. ദുരന്ത മേഖലകൾ സന്ദർശിക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തിയതിലും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.
ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘം കേരളത്തിലെത്തി ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചു. കൂടുതൽ വിലയിരുത്തലുകൾക്കു ശേഷം കേരളത്തിനുള്ള ധനസഹായ പാക്കേജ് പ്രഖ്യാപിക്കും. അതെസമയം കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമായി തുടരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha


























