കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം: ഗവർണ്ണർ മുഖ്യമന്ത്രിയോട് വിശദീകരണം തേടി; നടപടി ബിജെപി നേതാക്കളുടെ പരാതിയെ തുടർന്ന്

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ ഗവർണ്ണരെ സന്ദർശിച്ചിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ രാജ്ഭവനിലെത്തിയാണ് ഗവര്‍ണറെ കണ്ടത്. ഇതേത്തുടർന്നാണ് ഗവർണ്ണർ വിശദീകരണം തേടിയത്.
https://www.facebook.com/Malayalivartha


























