മദ്യമില്ലാതെ എന്ത് ആഘോഷം; ക്രിസ്മസ്സിനു മൂന്നു ദിവസംക്കൊണ്ട് മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം

ആഘോഷങ്ങളിൽ മദ്യം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളികൾക്ക്. ക്രിസ്മസിനും മലയാളികൾ കുടിച്ച് തീർത്തത് കോടിക്കണക്കിനു രൂപയുടെ മദ്യമാണ്.
ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കനുസരിച്ച് 313.63 കോടി രൂപയുടെ മദ്യം മലയാളികൾ കുടിച്ച് തീർത്തു. ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യമാണ് മലയാളി അകത്താക്കിയത്.
ഇത്തവണ കുടിച്ചുകളഞ്ഞ തുക കഴിഞ്ഞ വർഷത്തേതു വച്ച് നോക്കുമ്പോൾ 18.22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ക്രിസ്മസ് മദ്യവിൽപ്പന 256.01 കോടി രൂപയുടേതായിരുന്നു.
https://www.facebook.com/Malayalivartha


























