കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരും

കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടല്‍ ക്ഷോഭത്തില്‍പ്പെട്ട് കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തീരദേശമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കും. മറ്റ് സംസ്ഥാനങ്ങളുടെ സഹകരണം തെരച്ചിന് ആവശ്യപ്പെടാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിരവധി മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുള്ള സാഹചര്യത്തിലാണ് തെരച്ചില്‍ തുടരാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























