Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

വീഡിയോക്കട നടത്തിയിരുന്ന സജിത്തിന് ക്രിമനല്‍ പശ്ചാത്തലവും സ്വഭാവ ദൂഷ്യവുമില്ല; ഗള്‍ഫില്‍ പോയ് മടങ്ങിയ ആള്‍ കൂളായി വന്നപ്പോള്‍ പിടിയിലായി

27 DECEMBER 2017 09:15 AM IST
മലയാളി വാര്‍ത്ത

ഹരിപ്പാട് ജലജ വധക്കേസില്‍ രണ്ടുവര്‍ഷത്തിനുശേഷം ഗള്‍ഫില്‍ നിന്നും വന്നയാള്‍ അറസ്റ്റിലായെങ്കിലും ദുരൂഹത വിട്ടൊഴിയുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഈ മൃഗീയമായ കൊലപാതകമെന്നു വിശ്വസിക്കാന്‍ സമീപവാസികളും നാട്ടുകാരും തയാറാവുന്നില്ല. ഫോട്ടോഗ്രാഫറായിരുന്ന പ്രതി സജിത്തിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായോ സ്വഭാവദൂഷ്യമുള്ളതായോ ആര്‍ക്കും സൂചന പോലുമില്ലായിരുന്നു.

ഇരുമ്പുവടി കൊണ്ടുള്ള നിരവധി അടികളാണ് ജലജയുടെ തലയ്‌ക്കേറ്റിരുന്നത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഏതോ ലായനി ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കി മുളക് പൊടി വിതറിയിരുന്നു. ഇതെല്ലാം ആസൂത്രിത കൊലപാതകമെണന്ന സംശയമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. 

സജിത്ത് രണ്ട് വര്‍ഷത്തോളം പള്ളിപ്പാട് ജങ്ഷനില്‍ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തിയിരുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തിരുന്നു. ഇയാള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും പറയപ്പെടുന്നു. സമീപകാലത്താണ് തൊഴില്‍ തേടി ഖത്തറിലേക്ക് പോയത്. കൊലയ്ക്ക് ശേഷം സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നുവെങ്കിലും ജലജയുടെ കമ്മല്‍ കളവ് പോയിരുന്നില്ല. 

ഇവരുടെ വീട്ടിലെ നായ കുരച്ച് ശബ്ദമുണ്ടാക്കാതിരുന്നതും മോഷണശ്രമമല്ല കൊലപാതക കാരണമെന്നും ജലജയ്ക്കു പരിചിതനായ വീട്ടില്‍ വരാറുള്ള ആരെങ്കിലുമായിരിക്കും കൃത്യം നടത്തിയതെന്നുമുള്ള നിഗമനത്തില്‍ പോലീസിനെ എത്തിച്ചു. തുടര്‍ന്ന് ലോക്കല്‍ പോലീസും െ്രെകംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. 

അന്വേഷണവുമായി ബന്ധപ്പെട്ട് സമീപവാസികളേയും സംശയിക്കപ്പെട്ടവരേയും നിരവധി തവണ ചോദ്യം ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു. മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ അനുഭവിച്ച നിരവധി പേരാണ് പ്രദേശത്തുള്ളത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ശക്തമായതോടെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണം െ്രെകം ബ്രാഞ്ചിന്‌ െകെമാറി. 

ഇതിനിടയില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായും കൊലപാതകത്തിന് പിന്നില്‍ സാമുദായിക സാമ്പത്തിക പ്രബലരാണെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നു. തുടര്‍ന്ന് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടുന്നതായി പ്രഖ്യാപനമുണ്ടായെങ്കിലും അപ്പോഴേക്കും തെരഞ്ഞെടുപ്പും തുടര്‍ന്ന് ഭരണമാറ്റവും ഉണ്ടായി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സുരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് എസ്.പി.കെ.എസ്.സുദര്‍ശനന്റെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സംഘത്തിന് അന്വേഷണ ചുമതല െകെമാറുകയും സജിത്തിനെ പിടികൂടുകയുമായിരുന്നു.

െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്ത ചേപ്പാട് മുട്ടം പീടികപ്പറമ്പില്‍ സജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഖത്തറിലായിരുന്ന സജിത്തിനെ തന്ത്രപരമായി നാട്ടിലേക്ക് വിളിച്ചു വരുത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 2015 ഓഗസ്റ്റ് 13ന് പട്ടാപ്പകലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 

ജലജയുടെ ഭര്‍ത്താവ് സുരന്റെ ബന്ധു രാജുവിനെ അന്വേഷിച്ച് എത്തിയതാണ് സജിത്ത്. എന്നാല്‍ സജിത്ത് വീട്ടിലെത്തിയപ്പോള്‍ രാജു സ്ഥലത്തില്ലായിരുന്നു. വീടിനുളളില്‍ കയറിയിരുന്ന സജിത്ത് സംസാരമധ്യേ ജലജയോട് മോശമായി പെരുമാറുകയും എതിര്‍ത്തപ്പോള്‍ കമ്പിവടിക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

സുരന്‍ വര്‍ഷങ്ങളായി വിദേശത്തായിരുന്നു. മക്കളായ ആരോമലിനോടും അമ്മുവിനോടുമൊപ്പം ഇവരുടെ പഠനാര്‍ഥം ചൈന്നെയിലായിരുന്നു ജലജയും താമസിച്ചിരുന്നത്. ഓഗസ്റ്റ് ഒമ്പതിന് ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ തനിയെ നാട്ടിലെത്തി. തുടര്‍ന്ന് 13ന് ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചു വീട്ടിലെത്തിയിരുന്നു. അന്ന് ഉച്ചയ്ക്കാണ് കൊലപാതകം. പിറ്റേ ദിവസമാണ് സംഭവം പുറത്തറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (29 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (30 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (35 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (38 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (41 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (46 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (50 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (54 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (57 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends