കടലെടുത്തവര്‍ക്കായി കടലിന്റെ അടിത്തട്ടില്‍ പ്രാര്‍ത്ഥന

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി കടലിനടിയില്‍ പ്രാര്‍ത്ഥന നടത്തി. ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫും ബോണ്ട് ഓഷ്യന്‍ സഫാരിയും ചേര്‍ന്നാണ് കോവളം കടലില്‍ പ്രാര്‍ത്ഥന നടത്തിയത്.
ഇനിയും കണ്ടെത്താത്തവരുടെ കുടുംബത്തിന് ആശ്വാസം പകരാനാണ് പ്രാര്‍ത്ഥന നടത്തിയതെന്ന് ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റോബര്‍ട്ട് പനിപിള്ള, ബോണ്ട് ഒഷ്യന്‍ സഫാരി ഡയറക്ടര്‍ ജാക്സണ്‍ പീറ്റര്‍ എന്നിവര്‍ പറഞ്ഞു. 12 പേരാണ് കടലിനടിയില്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടത്തിയത്.
https://www.facebook.com/Malayalivartha


























