Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തി മലപ്പുറത്തും അവിടെ നിന്ന് കര്‍ണാടകയിലും ആന്ധ്രയിലും എത്തിക്കുകയായിരുന്നു ഇവര്‍

27 DECEMBER 2017 11:27 AM IST
മലയാളി വാര്‍ത്ത

അന്തര്‍സംസ്ഥാന ചന്ദനമര മോഷ്ടാക്കളായ അഞ്ചംഗസംഘത്തെ കിളിമാനൂര്‍ പൊലീസും തിരുവനന്തപുരം റൂറല്‍ ഷാഡോ ടിം അംഗങ്ങളും ചേര്‍ന്ന് വലയിലാക്കി. കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തന്‍വീട്ടില്‍ അന്‍ഫര്‍ഖാന്‍ (33 ( ഇപ്പോള്‍ മലപ്പുറം കോട്ടക്കല്‍ താമസം ), കല്ലറ പാട്ടറ ഭൂതക്കുഴി ചരുവിളവീട്ടില്‍ ഷാജി (43), കുമ്മിള്‍ റാഫിമന്‍സിലില്‍ ഷാന്‍ (27), കല്ലറ തുമ്പോട് ഉണ്ണിമുക്ക് ചരുവിള പുത്തന്‍വീട്ടില്‍ അന്‍ഷര്‍ഖാന്‍ (31), വെട്ടൂര്‍ ,താഴെവെട്ടൂര്‍ അടമ്പുവിളവീട്ടില്‍ ഷിഹാബുദ്ദീന്‍ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ വീടുകളില്‍ നിന്നും വില്പനക്കായി സംഭരിച്ചിരുന്ന കിലോക്കണക്കിന് ചന്ദനമുട്ടികളും, മരം മുറിച്ച് കടത്താനുപയോഗിച്ച ആയുധങ്ങളും , വാഹനവും കണ്ടെടുത്തു. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ചന്ദമകൊള്ളക്കാരുമായി അടുത്തബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മംഗലപുരം, കിളിമാനൂര്‍, അയിരൂര്‍, വര്‍ക്കല, കടയ്ക്കല്‍ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലെ വിവിധ വീട്ടുവളപ്പുകളിലും, ക്ഷേത്രങ്ങളിലും നിന്നിരുന്ന ചന്ദനമരങ്ങള്‍ മുറിച്ച് കടത്തിയത് ഈ സംഘമാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മറ്റ് ജില്ലകളിലെ മോഷണവിവരവും പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അടുത്തകാലത്തായി കിളിമാനൂരിന് സമീപം രണ്ടു വീടുകളിലും രണ്ട് ക്ഷേത്രവളപ്പുകളിലും നിന്ന് ചന്ദനമരങ്ങല്‍ മോഷ്ടിച്ച് കടത്തിയിരുന്നു. അതില്‍ ഈ അടുത്ത് തൊളിക്കുഴിക്ക് സമീപത്തെ ക്ഷേത്രത്തില്‍ നിന്നും ചന്ദനമരം മുറിച്ചെടുത്തെങ്കിലും കടത്തികൊണ്ട് പോകാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല. ചന്ദനമോഷണം വ്യാപകമായതോടെ കിളിമാനൂര്‍ പോലീസ് ഷാഡോ സംഘവുമായി ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തിവരുകയായിരുന്നു. 

പകല്‍സമയങ്ങളില്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ വാഹനങ്ങളില്‍ കറങ്ങിനടക്കുന്ന സംഘം ചന്ദനമരങ്ങള്‍ കണ്ടുവെച്ച് രാത്രികാലത്ത് എത്തി അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മുറിച്ച് കടത്തുകയായിരുന്നു. മുറിച്ച ചന്ദനമുട്ടികള്‍ പ്രതികളുടെ വീടുകളില്‍ സൂക്ഷിക്കുകയും ഗുണനിലവാരം അനുസരിച്ച് കിലോക്ക് 2000 രൂപമുതല്‍ 5000 രൂപവരെ വിലക്ക് മലപ്പുറത്തുള്ള വന്‍ റാക്കറ്റുകള്‍ക്ക് വില്‍പന നടത്തിവരുകയുമായിരുന്നു. ഇവിടെ നിന്നും ചന്ദനമുട്ടികള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ അനധികൃത ചന്ദന ഫാക്ടറികള്‍ എത്തിച്ചുവരുകയുമായിരുന്നു. 



തിരുവനന്തപുറം റൂറല്‍പോലീസ് ചീഫ് പി അശോക് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം റൂറല്‍ ഷാഡോ ടീം അംഗങ്ങളും കിളിമാനൂര്‍ പോലീസും പ്രത്യേക ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം ജില്ലയിലെ കാരേറ്റ്, മലപ്പുറം, പാലക്കാട് തുടങ്ങിയി സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘത്തില്‍ കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് വി പ്രദീപ്കുമാര്‍, ആറ്റിങ്ങല്‍ സി ഐ എം അനില്‍കുമാര്‍, കിളിമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി തുളസീധരന്‍നായര്‍, റൂറല്‍ ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ സിജു കെ എല്‍ നായര്‍, റൂറല്‍ ഷാഡോ ടീം അംഗങ്ങളായ ബി ദിലീപ്, ഫിറോസ്, ബിജുകുമാര്‍ എന്നിവരുമുണ്ടായിരുന്നു. വിവിധ കുറ്റകൃത്യങ്ങളിലായി പ്രതികളെ പിടികൂടുന്നതില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (33 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (34 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (39 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (42 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (45 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (50 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (54 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (58 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends