ശരീരം തളർന്ന കിടക്കുന്ന യുവതിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് വീട്ടിലെത്തി 19കാരൻ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി

ശാരീരികമായി തളര്‍ന്ന് കിടക്കുന്ന 40 വയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൃക്കണാപുരം സ്വദേശിയായ യുവതിയെയാണ് 19കാരന്‍ പീഡിപ്പിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടിപ്പറമ്പില്‍ ശ്രീരാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു .
വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് ശരീരം തളര്‍ന്ന് കിടക്കുന്ന യുവതിയുടെ വീട്ടില്‍ ഇയാളെത്തിയത്. തുടര്‍ന്നായിരുന്നു പീഡനം. ഈ സമയം യുവതിയുടെ ഭര്‍ത്താവ് പള്ളിയിലായിരുന്നു. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ എത്തിയെങ്കിലും ശ്രീരാഖ് സംഭവ സ്ഥലത്ത് നിന്നും കടന്ന് കളഞ്ഞിരുന്നു. എന്നാല്‍ യുവതിക്ക് പ്രതിയെ മനസിലായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീരാഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. പരപ്പനങ്ങാടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























