ഓഖി ദുരിതത്തില്‍ പെട്ടവര്‍ക്ക് മഞ്ജുവാര്യരുടെ ഒരു കൈ സഹായം ഉണ്ടാകും

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി നടി മഞ്ജുവാര്യര്‍ പൂന്തുറയിലെത്തി. പ്രദേശത്തെ എട്ടോളം വിടുകളിലെത്തി സ്ത്രീകളും കുട്ടികളുമായി അവര്‍ സന്ദര്‍ശിച്ചു. ആളുകളുടെ പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കുമെന്ന് താരം മാധ്യമങ്ങളോട് പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് നടന്‍ ശരത്കുമാര്‍ ഉള്‍പ്പെടെ പൂന്തറയിലും വിഴിഞ്ഞത്തും സന്ദര്‍ശനം നടത്തിയിട്ടും മലയാളസിനിമയില്‍ നിന്ന് ആരും പ്രദേശത്ത് എത്തിയിരുന്നില്ല. സിനിമയ്‌ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പരിപാടികളിലും സജീവമായ മഞ്ജുവിന്റെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് തീരദേശവാസികള്‍ കാണുന്നത്. പൂന്തുറയിലെ പള്ളിവികാരിയുമായി സംസാരിച്ച ശേഷമാണ് വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. താമസിക്കാതെ ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്നാണ് താരത്തിന്റെ ആഗ്രഹം. പക്ഷെ, അതിന് പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല.
https://www.facebook.com/Malayalivartha


























