കസബ വിവാദത്തിൽ പാർവതിക്കു പിന്തുണ നൽകി ശശി തരൂർ ... പക്ഷേ പണി പാളി

രാജ്യാന്തര ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ കസബ എന്ന മലയാള ചിത്രത്തെ പറ്റി അഭിപ്രായം പറഞ്ഞതിനു ശേഷം പാർവതിക്കുനേരെ വിമർശനങ്ങളുടെയും തെറിയുടെയും പൊങ്കാലകളായിരുന്നു. അതെ സമയം പൊങ്കാലയിട്ടവര്‍ക്കെതിരെ പോലീസ് പണി തുടങ്ങി. പാര്‍വ്വതിയെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വന്നു. പാര്‍വ്വതിയെ പിന്തുണച്ചതിന് വിമന്‍ ഇന്‍ സിനിമ കളക്ടീവും, ഓപ്പൺ ഫോറത്തിൽ പാർവതിയുടെ അഭിപ്രായ പ്രകടനത്തിനിടയിൽ ചിരിച്ചു എന്ന പേരിൽ റിമ കല്ലിങ്കലും ആഷിഖ് അബുവും എന്തിന് മായാനദിയെന്ന സിനിമ പോലും ആക്രമാനത്തിനു ഇരയായി.
ഗായിക ചിന്മയിക്ക് പിന്നാലെ ശശി തരൂര്‍ എംപിയാണ് പാര്‍വ്വതിയെ പിന്തുണച്ച് മുന്നോട്ട് വന്നിരിക്കുന്നത്. പക്ഷെ പാര്‍വ്വതിക്ക് പിന്തുണ അറിയിച്ച് കൊണ്ടുള്ള ട്വീറ്റില്‍ ശശി രൂരിന് ഒരു അബദ്ധം സംഭവിച്ചു.
വിവാദത്തിൽ പെട്ട പാർവതിക്ക് പകരം മലയാളിയായ പാര്‍വ്വതി നായര്‍ എന്ന മറ്റൊരു നടിയെ ആണ് ട്വീറ്റില്‍ തരൂര്‍ ടാഗ് ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് പതിപ്പായ പ്രിയദര്‍ശന്റെ നിമിറില്‍ നായികയാണ് പാര്‍വ്വതി നായര്‍. എന്നാൽ ആളുമാറിയത് അറിയാതെ ശശി തരൂരിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് പാര്‍വ്വതിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. പിന്തുണയ്ക്ക് നന്ദിയെന്നും ഇത്തരം നിലപാടുകളാണ് വേണ്ടതെന്നുമാണ് പാര്‍വ്വതിയുടെ മറുപടി .
കസബയെന്ന സിനിമ താന്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് തരൂരിന്റെ ട്വീറ്റ് തുടങ്ങുന്നത്. സിനിമ കണ്ടിട്ടില്ലെങ്കിലും സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് അഭിപ്രായം പറയാനുള്ള പാര്‍വ്വതിയുടെ അവകാശത്തെ ശക്തമായി താന്‍ പിന്തുണയ്ക്കുന്നു. കൊലവിളികള്‍ക്കും ബലാത്സംഗഭീഷണികള്‍ക്കും ഭയപ്പെടാതെ അഭിപ്രായം പറയുന്ന പാര്‍വ്വതിക്ക് പിന്തുണയെന്നും തരൂര്‍ ട്വീറ്റ് ചെയ്യുന്നു .
മുൻപ് ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണം ദേശീയ മാധ്യമമായ ടൈംസ് നൗ ട്വീറ്റ് ചെയ്തത് ശശി തരൂര്‍ അന്തരിച്ചു എന്നായിരുന്നു. എന്നാൽ അന്ന് ചാനലിന് സംഭവിച്ച അബദ്ധത്തെ പക്വതയില്ലായ്മയെന്ന് വിമര്‍ശിച്ച് തരൂര്‍ രംഗത്ത് വരികയും ചെയ്തു. അന്ന് ടൈംസിന് സംഭവിച്ച അതേ അബദ്ധം ശശി തരൂരിന് ഇന്ന് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























