Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അമ്പലമുക്കിലെ ഇരുനില വീടിന്റെ ചവറ്റുകൂനയ്ക്ക് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ കൊലയില്‍ ദുരൂഹതയേറുന്നു... സംശയത്തിന്റെ നിഴലിൽ മകൻ പോലീസ് കസ്റ്റഡിയില്‍

27 DECEMBER 2017 02:54 PM IST
മലയാളി വാര്‍ത്ത

പേരൂര്‍ക്കട അമ്പലമുക്കിലെ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലായ മകനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് എല്‍.​ഐ.​സി ഏ​ജ​ന്റായ ദീപയുടെ (45) മൃതദേഹം വീട്ടുവളപ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പേ​രൂര്‍​ക്കട അ​മ്ബ​ലമു​ക്ക് മ​ണ്ണ​ടി ലെ​യിന്‍ ബി - 11 ദ്വാരക​യില്‍ അ​ശോ​കി​ന്റെ ഭാ​ര്യയാണ്.

അശോക് മൂത്തമകളായ അനഘയ്ക്കും ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കുവൈറ്റിലാണ്. ദീപയും എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ മകന്‍ അക്ഷയുമായിരുന്നു ഇവിടെ താമസം. മരണവുമായി ബന്ധപ്പെട്ട് അക്ഷയിനെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് രാവിലെവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്ഷയിനെ കാര്യമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാളുടെ മൊഴികള്‍ വൈരുദ്ധ്യം നിറഞ്ഞതാണെന്ന് പൊലീസ് പറയുന്നു.

ക്രിസ്മസ് ദിനമായ 25ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം കണ്ടെത്തലുകളില്‍ നിന്ന് മനസിലാകുന്നത്. അപായപ്പെടുത്തിയശേഷം അഗ്നിക്കിരയാക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടിനുള്ളിലോ പുറത്തോ വച്ച്‌ ദീപ സ്വയം മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച്‌ തീകൊളുത്തിയതാണെങ്കില്‍ ശരീരത്ത് തീ ആളിപ്പടരുമ്ബോള്‍ അവരുടെ വിളിയും ബഹളവും അയല്‍ക്കാര്‍ കേള്‍ക്കേണ്ടതാണ്. തീപിടിച്ച്‌ വെപ്രാളം കാട്ടി ഓടുകയോ കിടന്നുരുളകയോ ചെയ്ത ലക്ഷണങ്ങളൊന്നും വീട്ടിലോ പരിസരത്തോ കാണപ്പെട്ടിട്ടില്ല.

അതിനാല്‍ ഇതൊരു കൊലപാതകമാണെന്ന രീതിയിലാണ് പൊലീസ് തുടക്കം മുതല്‍ അന്വേഷണം കൊണ്ടുപോകുന്നത്. അതേസമയം, കൃത്യത്തിന് ഉപയോഗിച്ച ഇന്ധനമെന്തെന്നും വ്യക്തമായിട്ടില്ല. സംഭവമുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹം കാണപ്പെട്ടത് തുറസായ സ്ഥലത്തായതിനാല്‍ കാറ്റും വെയിലുമേറ്റ് ദ്രാവക രൂപത്തിലുളള ഇന്ധനമേതായാലും ബാഷ്പീകരിക്കാനിടയുണ്ട്. മൃതദേഹം കത്തിക്കരിഞ്ഞ സ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കത്തിക്കാനുപയോഗിച്ച വസ്തുവിന്റെ ഗന്ധം വേര്‍തിരിച്ച്‌ മനസിലാക്കാനും കഴിയാതെപോയിട്ടുണ്ട്. മൃതദേഹം കത്തിയ നിലയില്‍ കാണപ്പെട്ട സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണും ചാമ്ബലും പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇതില്‍ വ്യക്തത വരൂ. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അക്ഷയും ദീപയും മാത്രമായിരുന്നു സംഭവദിവസം വീട്ടിലുണ്ടായിരുന്നത്.


ക്രിസ്മസ് ദിനത്തില്‍ താന്‍ സിനിമയ്ക്ക് പോയിരുന്നുവെന്നും തിരികെ വന്നപ്പോള്‍ അമ്മയെ കണ്ടില്ലെന്നും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതെന്നുമാണ് അക്ഷയിന്റെ മൊഴി. വീട് പൂട്ടി പുറത്തുപോകുമ്ബോള്‍ താക്കോല്‍ സൂക്ഷിക്കാറുള്ളത് പിന്‍വശത്തെ ജനലിനരികിലാണ്. സിനിമയ്ക്ക് പോയിട്ട് തിരികെ വന്ന അക്ഷയ് വീടിന്റെ താക്കോല്‍ എടുത്തതായി പറയുന്നതും അവിടെ നിന്നാണ്. ആ ജനാലയ്ക്ക് അടുത്തുതന്നെയാണ് ദീപയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടതും. മൃതദേഹം കാണപ്പെട്ട സ്ഥലത്തിന് സമീപത്തെ ചെടികളും പുല്ലുകളും കരിഞ്ഞുണങ്ങുകയും കരിയും പുകയും ചാമ്ബലിന്റെ അവശിഷ്ടങ്ങളും അവിടമെങ്ങും വ്യാപിച്ചിരിക്കുകയും ചെയ്തിട്ടും അക്ഷയ് അത് കണ്ടില്ലെന്ന് പറയുന്നതില്‍ പൊലീസിന് സംശയമുണ്ട്.

വീട്ടില്‍ വന്നശേഷം വൈകുന്നേരം പുറത്തുപോകും മുമ്ബ് ബാത്ത് റൂമില്‍ പോയിരുന്നു. കുളിക്കാന്‍ കയറിയപ്പോഴും തിരിച്ചിറങ്ങിയപ്പോഴും തൊട്ടടുത്തുണ്ടായിരുന്ന മൃതദേഹവശിഷ്ടങ്ങള്‍ അക്ഷയിന്റെ ശ്രദ്ധയില്‍പെടാതിരുന്നതെന്തെന്നും വ്യക്തമാക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. അമ്മയെ കാണാതായ സംഭവം തൊട്ടടുത്തുള്ള അയല്‍വാസികളെ അറിയിക്കാതിരുന്നതെന്തെന്ന ചോദ്യവും ഉത്തരമില്ലാതെ അവശേഷിക്കുന്നു. തിങ്കളാഴ്ച ഏറെ വൈകിയും അ​​​മ്മ​​​യെ കാ​​​ണാ​​​ത്ത​​​തി​​​നെ തു​​​ടര്‍​​​ന്ന് കുവൈറ്റിലുള്ള ചേ​​​ച്ചി​​​യു​​​മാ​​​യി സ്കൈ​​​പ്പില്‍ സം​​​സാ​​​രി​​​ച്ചതായും

ഒ​​​രു ദി​​​വ​​​സം കാ​​​ത്തി​​​രി​​​ക്കാ​​​നും, അ​​​തി​​​നു ശേ​​​ഷ​​​വും ക​​​ണ്ടി​​​ല്ലെ​​​ങ്കില്‍ പൊ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചാല്‍ മ​​​തി​​​യെ​​​ന്നു​​​മാ​​​ണ് ചേ​​​ച്ചി പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ലെ കിണ​​​റി​​​ന് സ​​​മീ​​​പം ക​​​ത്തി​​​ക്ക​​​രി​​​ഞ്ഞ നി​​​ല​​​യില്‍ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​തി​​​നെ തു​​​ടര്‍​​​ന്ന് വി​​​വ​​​രം കൂ​​​ട്ടു​​​കാ​​​രെ​​​യും ബ​​​ന്ധു​​​ക്ക​​​ളെ​​​യും അറിയിക്കുകയായിരുന്നുവെന്നുമാണ് അ​​​ക്ഷ​​​യ് മൊ​​​ഴി നല്‍​​​കിയിട്ടുള്ളത്. അ​​​മ്മ​​​യും മ​​​ക​​​നും ത​​​മ്മില്‍ ഇ​​​ട​​​യ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുള്ള ഇവിടെ ​​​ അത്തരത്തിലുള്ള എന്തോ പിണക്കമാകാം സംഭവത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

എഞ്ചിനീയറിംഗ് പഠന കാലം മുതല്‍ അക്ഷയ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടായിരുന്നുവെന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതാണ് വീട്ടിലെ പ്രശ്നത്തിന് കാരണമായിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്ര​​​ദേ​​​ശ​​​ത്തെ യു​​​വാ​​​ക്ക​​​ളു​​​മാ​​​യി അ​​​ക്ഷ​​​യി​​​ന് വ​​​ലിയ സൗ​​​ഹൃ​​​ദ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​തേ സ​​​മ​​​യം, ദീപ അ​​​യല്‍​​​ക്കാ​​​രു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ഒ​​​രു കെെ​​​പ്പ​​​ത്തി ഒ​​​ഴി​​​കെ മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്റെ ഭാ​​​ഗ​​​ങ്ങള്‍ പൂര്‍​​​ണ​​​മാ​​​യി കത്തികരിഞ്ഞ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റില്‍ നിന്നും അശോ​കും മൂ​ത്ത മ​ക​ളായ അ​ന​ഘ​യ്ക്കും ഭര്‍​ത്താ​വും കു​ഞ്ഞും ഇന്ന് എത്തിച്ചേര്‍ന്നശേഷമേ സംസ്കാരകാര്യത്തില്‍ തീരുമാനമാകൂ. ​അശോകനില്‍ നിന്നും അനഘയില്‍ നിന്നും ചില കാര്യങ്ങള്‍ കൂടി പൊലീസിന് മനസിലാക്കാനുണ്ട്. ഇന്ന് വൈകുന്നേരത്തോടെ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (33 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (34 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (39 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (42 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (45 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (50 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (54 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (58 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (1 hour ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends