ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തിൽ ആശങ്ക; ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസർക്കാർ; 261 പേരെ കണ്ടെത്താനുണ്ടെന്ന കേന്ദ്രത്തിന്റെ കണക്ക് തള്ളി കേരളം; കേരളത്തിന്റെ കണക്ക് പ്രകാരം കണ്ടെത്താനുള്ളത് 143 പേരെ

ഓഖി ദുരന്തത്തിൽ കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച ആശങ്കകൾ അവസാനിക്കുന്നില്ല. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കാണാതായവരുടെ എണ്ണം 261 ആണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ആകെ 661 പേരെ കണ്ടെത്താനുണ്ട് ഇതിൽ 400 പേർ തമിഴ്നാട്ടിൽനിന്നും 261 പേർ കേരളത്തിൽനിന്നുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. രക്ഷപെടുത്തിയവരില്‍ 453 പേര്‍ തമിഴ്നാട്ടില്‍ നിന്നും 362 പേര്‍ കേരളത്തില്‍ നിന്നും 30 പേര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണെന്നും മന്ത്രി അറിയിച്ചു.
എന്നാൽ ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ വിവരം സംബന്ധിച്ച് കേന്ദ്രം പുറത്ത് വിട്ട കണക്ക് സംസ്ഥാന സര്‍ക്കാര്‍ തള്ളി. കണ്ടെത്താനുള്ളത് 143 പേരെ മാത്രമാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.ഓഖി ദുരന്തത്തിൽ കേരളത്തിന് കേന്ദ്രം നല്‍കിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























