കൊല്ലം- പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനമുണ്ടായി

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധയിടങ്ങളിൽ നേരിയ ഭൂചലനമുണ്ടായി. മൂന്ന് സെക്കൻഡ് നേരം മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്.
കുളത്തൂപ്പുഴ, ആര്യങ്കാവ്, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ നിരവധി വീടുകളുടെ ഓടുകൾ ഇളകി വീണു. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha



























