സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്ക് സംസ്ഥാന സമിതി അംഗം കെ അനന്തഗോപൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
നാളെയാണ് സമ്മേളന നടപടി ക്രമങ്ങളുടെ ഉദ്ഘാടനവും പ്രവർത്തന റിപ്പോർട്ട് അവതരണവും. പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് ഞായറാഴ്ചയാണ്. വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നും കൊണ്ടുവരുന്ന ദീപ ശിഖ, കപ്പി, കയർ, കൊടിമര ജാഥകൾ വൈകീട്ട് 4.30ഓടെ തിരുവല്ല കുരിശു കവലയിൽ കേന്ദ്രീകരിച്ചു പ്രകടനമായി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് നീങ്ങും. തുടർന്നാണ് പതാക ഉയർത്തുന്നത്.
സംഘാടക സമിതി ചെയർമാനും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ അനന്തഗോപൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ആരംഭമാകും. സമ്മേളന ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും കലാപരിപാടികളും നടക്കും. 31ന് വൈകിട്ട് പൊതുസമ്മേളനം കലാപരിപാടികൾ പുതുവത്സര പിറവി ആഘോഷം എന്നിവയോടെ സമ്മേളന നടപടികൾ അവസാനിക്കും.
നാളെ രാവിലെ ഒൻപതു മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച പൊതുചർച്ച തുടരുകയും ചെയ്യും.
https://www.facebook.com/Malayalivartha



























