മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’, വിവിധ മലയാളം ചാനലുകളിൽ ഞായറാഴ്ച മുതൽ സംപ്രേക്ഷണം ചെയ്യും

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ ഞായറാഴ്ച മുതൽ സംപ്രേഷണം ചെയ്യും.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരിക്കുകയാണ്. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാരപരിപാടിയാണിത്.
ഈ സംവാദ പരിപാടി അവതരിപ്പിക്കുന്നത് ആറന്മുള എംഎല്‍എ വീണ ജോര്‍ജ് ആണ്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും. സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി-ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു.
ടെലിവിഷന്‍ പരിപാടി ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ഇങ്ങനെയാണ്;
കൈരളി ടിവി- വെള്ളിയാഴ്ച രാത്രി 10.30 ( പുന: സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിള്‍ ടിവി- വ്യാഴാഴ്ച രാത്രി 9.30 (പുന: സംപ്രേഷണം ശനി വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ്- ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ്- ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടിവി- ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍- ഞായറാഴ്ച രാത്രി 7.30 (പുന: സംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള- ഞായര്‍ രാത്രി 8.00, മീഡിയ വണ്‍- തിങ്കളാഴ്ച രാത്രി 7.30.
https://www.facebook.com/Malayalivartha


























