സ്പീക്കറുകള്‍ക്കുള്ളില്‍ കഞ്ചാവ് ഒളിച്ചുകടത്താന്‍ ശ്രമം

മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കറുകള്‍ക്കുള്ളില്‍ ഒളിച്ചു കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. രണ്ട് കിലോയോളം വരുന്ന കഞ്ചാവാണ് എക്‌സൈസ് പിടിച്ചത്. കമ്പം സ്വദേശികളായ മുരുകന്‍, കുമാരന്‍ എന്നിവരാണ് പിടിയിലായത്. കമ്പത്തു നിന്നും ചെങ്കല്‍ച്ചൂള, പേരൂര്‍ക്കട ഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവരവേ ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷനില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
ഹോട്ടല്‍ തൊഴിലാളി എന്ന വ്യാജേന ഇവര്‍ പേരൂര്‍ക്കട ഭാഗത്തു താമസിച്ചു വരികയായിയിരുന്നു. ഒരു മാസത്തോളമായി ഇവര്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സി.കെ അനില്‍കുമാര്‍, പൊലീസ് ഓഫീസര്‍മാരായ മണിവര്‍ണന്‍, ശിവന്‍, കൃഷ്ണപ്രസാദ്, ഷംനാദ്, രാജേഷ് കുമാര്‍, അരുണ്‍കുമാര്‍, ഡ്രൈവര്‍ സുധീര്‍ കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























