അമിതകൂലി ചോദിച്ച യൂണിയന്‍ തൊഴിലാളികള്‍ക്ക് എട്ടിന്റെ പണികൊടുത്ത് സോജനും കുടുംബവും

യൂണിയന്‍ തൊഴിലാളികള്‍ അമിതകൂലി ചോദിച്ചതിനെത്തുടര്‍ന്ന് ഉടമയും കുടുംബാംഗങ്ങളും സ്വയം ലോഡിറക്കി. നെടുംകുന്നം സ്വദേശി സോജന്‍ സ്‌കറിയയും കുടുംബാംഗങ്ങളുമാണ് തൃപ്തി വരാത്ത യൂണിയന്‍കാര്‍ക്ക് മികച്ച മറുപടി കൊടുത്തത്. കഴിഞ്ഞ ദിവസമാണ് സോജന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ആവശ്യമായ ലോറിയിലെത്തിച്ച ലോഡുകള്‍ ഇറക്കുന്നതിനായി തൊഴിലാളികളെ അറിയിച്ചെങ്കിലും ഏറെ വൈകിയാണ് തൊഴിലാളികള്‍ എത്തിയതെന്നു ഇദ്ദേഹം പറയുന്നു.
ലോഡുകള്‍ ഇറക്കുന്നതിന് വന്‍ തുകയാണ് യൂണിയന്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്നും മാന്യമായ തുക നല്‍കാമെന്നു പറഞ്ഞിട്ടും തൊഴിലാളികള്‍ സമ്മതിച്ചില്ലെന്നും അതുകൊണ്ട് ലോഡുകള്‍ സ്വയം ഇറക്കുകയായിരുന്നുവെന്നും ഉടമയായ സോജന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























