ഓഖി ദുരന്തം മത്സ്യത്തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസംഘത്തോട് കുമ്മനം

മത്സ്യത്തൊഴിലാളികള്‍ക്കു അത്യാധുനിക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഓഖി ദുരന്തം വിലയിരുത്താനായി എത്തിയ കേന്ദ്രസംഘത്തോടാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ക്കു ലൈഫ്ജാക്കറ്റ് നല്‍കണമെന്നും ബോട്ടുകളില്‍ ജിപിഎസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ പുരാതന മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്.
അതിനാല്‍ ദുരന്തത്തെ നേരിടാന്‍ സാധിച്ചില്ല. ഇതിനു പകരം അധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും മത്സ്യബന്ധനം ശാസ്ത്രിയമാക്കണമെന്നും കുമ്മനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്.
ദുരിതാശ്വാസം , പുനര്‍നിര്‍മാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7,340 കോടിയുടെ പാക്കേജാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























