അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കലാകാരിയെ അപമാനിക്കുന്നത് ശരിയല്ല; പാർവതിക്ക് പിന്തുണയുമായി മന്ത്രി എ കെ ബാലൻ

കസബ വിവാദത്തിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു കലാകാരിയെ അപമാനിക്കുന്നത് ശരിയല്ലെന്നും വിവാദമുണ്ടാക്കുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമലെന്നും മന്ത്രി പറഞ്ഞു. ഈ ചിത്രം താനും കണ്ടതാണെന്നും തിയേറ്ററില്‍നിന്നും പകുതിക്കുവച്ച് എഴുന്നേറ്റു പോകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കാഞ്ഞങ്ങാട് നടക്കുന്ന സർഗോത്സവം 2017ന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി എകെ ബാലൻ കസബ വിവാദത്തെക്കുറിച്ച് പരാമർശിച്ചത്. വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇടപെടേണ്ടവർ ഇടപെട്ട് അവിടെ തന്നെ തീർക്കേണ്ടതായിരുന്നുവെന്നും സംഭവം വലിച്ചുനീട്ടി കൊണ്ടുപോകുന്നത് ആശ്വാസകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha


























