എടിഎം കൗണ്ടറില്‍ നിന്നും യുവതിക്കു ഷോക്കേറ്റു

എടിഎം കൗണ്ടറില്‍നിന്നു പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിക്കു ഷോക്കേറ്റു. ആരക്കുഴ ഉല്ലാപ്പിള്ളി സ്വദേശിനി പുഷ്പവല്ലിക്കു ഷോക്കേറ്റത്. ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങവെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിക്കു സമീപത്തെ എടിഎം കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മെഷീനില്‍ കാര്‍ഡ് സവൈ്വപ്പ് ചെയ്ത ഉടന്‍ പുഷ്പവല്ലി ഷോക്കേറ്റു പിന്നിലേക്കു മറിഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട് ഓടിക്കൂടിയവര്‍ എടിഎം കൗണ്ടറിന്റെ വാതില്‍ തുറന്നു പുഷ്പവല്ലിയെ രക്ഷപ്പെടുത്തി. നേരത്തെയും ഈ എടിഎം കൗണ്ടറില്‍നിന്നു പലര്‍ക്കും വൈദ്യുതാഘാതമേറ്റിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha


























