തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത; കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാലാണ് ഇങ്ങനെയൊരു നിർദേശം നൽകിയിരിക്കുന്നത്.
ദേശീയ സമുദ്ര ഗവേഷണ കേന്ദ്രമാണ് നിർദേശം നൽകിയത്. നിലവിൽ ശാന്തമായി കാണപ്പെടുന്ന കടൽ ഏതു നിമിഷവും പ്രക്ഷുബ്ധമാകാൻ ഇടയുള്ളത് കൊണ്ട് കടലിൽ പോകാതെ മത്സ്യത്തൊഴിലാളികൾ സഹകരിക്കണമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























