ഓഖി ബാധിത മേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ഇന്ന് അവലോകനയോഗം ചേരും

സംസ്ഥാനത്തെ ഓഖി ബാധിത മേഖലകള്‍ സന്ദര്‍ശിച്ച കേന്ദ്രസംഘം ഇന്ന് അവലോകനയോഗം ചേരും. മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. തിരുവനന്തപുരത്ത് ചേരുന്ന അവലോകനയോഗത്തില്‍ റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ പങ്കെടുക്കും.
അന്തിമ റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ച ശേഷമായിരിക്കും കൂടുതല്‍ തുക ദുരന്തനിവാരണത്തിനായി സംസ്ഥാനത്തിന് അനുവദിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക.
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലെ ദുരന്ത നിവാരണ വിഭാഗം അഡീഷനല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് കമീഷണര്‍ ഡോ.സഞ്ജയ് പാണ്ഡേ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് ഈ മാസം 26 മുതല്‍ മൂന്നു ദിവസം സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
https://www.facebook.com/Malayalivartha



























