കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ ഉന്നതതല അവലോകന യോഗം ഇന്ന്

കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ ഉന്നതതല അവലോകന യോഗം ഇന്ന്. സംസ്ഥാന പ്രതിനിധികളുമായാണ് കൂടിക്കാഴ്ച. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് യോഗം.
12 മണിക്ക് നടക്കുന്ന യോഗത്തില്‍ റവന്യുമന്ത്രിയും ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും പുറമെ ഓഖി തീരദേശ മേഖലയിലുണ്ടാക്കിയ സമഗ്ര നാശനഷ്ടങ്ങളാണ് സംഘം വിലയിരുത്തുന്നത്.
അടിയന്തര സഹായമായി ആവശ്യപ്പെട്ട 422കോടിയില്‍ 133 കോടിയാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























