ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ഒറ്റദിവസം കൊണ്ട് സംസ്ഥാനമൊട്ടാകെ സിപിഎം നടത്തിയ ബക്കറ്റ് പിരിവില്‍ സമാഹരിച്ചത് അഞ്ച് കോടി

ഓഖി ദുരന്തബാധിതരെ സഹായിക്കാൻ ഒറ്റദിവസം കൊണ്ട് സംസ്ഥാനമൊട്ടാകെ സിപിഎം നടത്തിയ ബക്കറ്റ് പിരിവില്‍ സമാഹരിച്ചത് അഞ്ച് കോടിയോളം രൂപ. ഡിസംബര്‍ 21ന് നടത്തിയ ബക്കറ്റ് പിരിവില്‍ 4,81,02,511 രൂപ ലഭിച്ചതായി സിപിഎം അറിയിച്ചു.
ശേഖരിച്ച തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും. പാര്‍ട്ടി അംഗങ്ങളോടൊപ്പം സംസ്ഥാനത്തെ സുമനസ്സുള്ള ജനങ്ങളുടെ കൈ അയഞ്ഞ സഹായം കൊണ്ടാണ് ഇത്രയും പണം ഒരു ദിവസം കൊണ്ട് ശേഖരിക്കാന്‍ സാധിച്ചത്. തിരുവനന്തപുരമാണ് ഏറ്റവും കൂടിയ തുകയായ 89,43852 രൂപ സമാഹരിച്ചിരിക്കുന്നത്. തൊട്ട് പിന്നാലെ കാസർകോഡും കോഴിക്കോടും.
കാസര്‍കോഡ് 80,0000, കണ്ണൂര്‍ 73,92321, വയനാട് 10,5500, കോഴിക്കോട് 79,68129, മലപ്പുറം 28,32691, പാലക്കാട് 16,20187, തൃശ്ശൂര്‍ 11,20000, എറണാകുളം 14,56595, ഇടുക്കി 34,60250, കോട്ടയം 21,80372, ആലപ്പുഴ 50,40295, പത്തനംതിട്ട 12,82319, കൊല്ലം39,00000, തിരുവനന്തപുരം 89,43852...
https://www.facebook.com/Malayalivartha


























