മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്‍റെ ഭീഷണി. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തിന്‍റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് ഇപ്പോൾ മുഖ്യമന്ത്രിയുള്ളത്.
https://www.facebook.com/Malayalivartha


























