വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ഗണേഷ് കുമാര്‍

എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. എന്‍സിപിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മന്ത്രിയാകാനില്ലെന്നും ഗണേഷ് വ്യക്തമാക്കി. മന്ത്രിയാകാന്‍ താല്‍പ്പര്യമില്ല.
പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി പിളര്‍ത്താന്‍ ഒരു നീക്കവും നടത്തിയിട്ടില്ലെന്നും ഗണേഷ് പറഞ്ഞു. ഇടതുമുന്നണിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ബിയുടെ പ്രതിനിധിയായി മന്ത്രിസഭയില്‍ എത്തുമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























