രക്ഷിച്ചത് കൊച്ചി മെട്രോ... കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായിരുന്നില്ലെങ്കില്‍ എന്റെ വിവാഹം മുടങ്ങിയേനേ...രഞ്ജിത്തിന്റെ സ്വപ്‌നം സഫലമാക്കിയത് മെട്രോ, രഞ്ജിത്ത് പറയുന്നത് ഇങ്ങനെ

കൊച്ചി മെട്രോയ്ക്ക് ഒരായിരം നന്ദി പറയുകയാണ് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാര്‍. കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമായിരുന്നില്ല എങ്കില്‍ ഈ ചെറുപ്പക്കാരന്റെ വിവാഹം തന്നെ മുടങ്ങിയേനെ. എല്ലാം അവസാനിച്ചുവെന്നു കരുതിയ ഒരു നിമിഷത്തില്‍ നിന്നും വിവാഹ ജീവിതത്തേക്ക് ഈ യുവാവിനെ അതിവേഗം കൊണ്ടെത്തിച്ചത് കൊച്ചി മെട്രോയാണ്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറും കൊച്ചി സ്വദേശിയായ ധന്യയും തമ്മിലുളള വിവാഹം. കൊച്ചിയിലേക്കെത്താനായി റോഡ് മാര്‍ഗ്ഗമാണ് വരനും കൂട്ടരും തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്കാണ് വിവാഹ സംഘം പാലക്കാടുനിന്നും യാത്ര തിരിച്ചത്. 11 മണിയോടെ കൊച്ചിയില്‍ എത്താനാവുമെന്ന് കരുതി. എന്നാല്‍ ട്രാഫിക് ബ്ലോക്ക് എല്ലാ കാര്യങ്ങളും തകിടം മറിച്ചു. ഒരു വിധത്തില്‍ ആലുവയില്‍ എത്തി.
സമയം വൈകുംതോറും വധുവിന്റെ ബന്ധുക്കള്‍ ഫോണ്‍ വിളികള്‍ തുടര്‍ന്നു. റോഡ് മാര്‍ഗ്ഗം ഉപേക്ഷിച്ച് മറ്റേതെങ്കിലും വഴി തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് രഞ്ജിത് മെട്രോയെ കുറിച്ച് ചിന്തിച്ചത്. ഉടന്‍ തന്നെ എല്ലാവരും ആുവ മെട്രോ സ്‌റ്റേഷനിലെത്തി.
ആലുവ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്‍പില്‍ വലിയൊരു ക്യൂ തന്നെ ഉണ്ടായിരുന്നു. ഇന്നെന്റെ വിവാഹം ആണെന്ന് അവിടെ നിന്നവരോട് പറഞ്ഞു. ഉടന്‍ തന്നെ അടുത്ത ട്രെയിനുളള ടിക്കറ്റ് ഞങ്ങള്‍ക്ക് ശരിയാക്കി തന്നു” കൊച്ചി മെട്രോ പുറത്തുവിട്ട വിഡിയോയില്‍ രഞ്ജിത് പറയുന്നു.
മെട്രോ ട്രെയിനില്‍ സഞ്ചരിച്ചതുകൊണ്ടാണ് മുഹൂര്‍ത്ത സമയത്ത് രഞ്ജിത്തിനും ബന്ധുക്കള്‍ക്കും എത്താന്‍ സാധിച്ചത്. ”5 മിനിറ്റ് കൊണ്ട് എല്ലാ ചടങ്ങുകളും കഴിഞ്ഞു” രഞ്ജിത് പറഞ്ഞു.
കൊച്ചി മെട്രോയിലൂടെ വിവാഹ ജീവിതം ലഭിച്ച നദമ്പതികള്‍ക്ക് മെട്രോ വക സമ്മാനവും ലഭിച്ചു. കൊച്ചി 1 സ്മാര്‍ട് കാര്‍ഡ് നല്‍കിയാണ് കെഎംആര്‍എല്‍ ദമ്പതികള്‍ക്ക് വിവാഹ ആശംസകള്‍ നല്‍കിയത്.
https://www.facebook.com/Malayalivartha


























