കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറോളം വീടുകളില്‍ ബ്ലാക്ക് സ്റ്റിക്കര്‍; പരിഭ്രാന്തിയോടെ നാട്ടുകാര്‍

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഞ്ഞൂറോളം വീടുകളില്‍ മോഷ്ടാക്കള്‍ വീട് ലക്ഷ്യമാക്കിയിടുന്ന കറുത്ത സ്റ്റിക്കര്‍ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിൽ.
ആരാണ് ഇത്തരം സ്റ്റിക്കറുകള്‍ പതിപ്പിക്കുന്നതെന്നോ എന്തിനാണ് ഇതു ചെയ്യുന്നതെന്നോ വ്യക്തതയില്ലെങ്കിലും മോഷ്ടാക്കള്‍ വീടുകളില്‍ അടയാളം വെക്കുന്നതാണെന്ന ഭീതിയിലാണ് നാട്ടുകാര്‍.
സ്റ്റിക്കര്‍ പതിപ്പിക്കപ്പെട്ട വീടുകളില്‍ ഭയം മൂലം എന്തായാലും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഏറ്റുമാനൂര്‍, പാമ്പാടി, വൈക്കം, തലയോലപ്പറമ്പ് എന്നീ സ്ഥലങ്ങളിലും കോട്ടയം നഗരത്തിന്റെ ചില പ്രദേശങ്ങളിലുമാണ് സ്റ്റിക്കറുകള്‍ കൂടുതലായും കണ്ടെത്തിയത്. ഇത്തരം വാര്‍ത്തകള്‍ നാട്ടില്‍ പ്രചരിച്ചതോടെ പലരും സ്വന്തം വീടുകള്‍ പരിശോധിച്ചപ്പോഴാണ് സ്റ്റിക്കര്‍ പതിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്.
എന്നാല്‍ മോഷ്ടിക്കാനുള്ള ശ്രമമല്ലെന്നും മറിച്ച് നാട്ടില്‍ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചില സാമൂഹ്യവിരുദ്ധരുടെ ശ്രമമാണിതെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്. ‘ബ്ലാക്ക് മാന്‍’ ആണെന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ബ്ലൂ വെയില്‍ പോലെയുള്ള മറ്റേതെങ്കിലുമൊരു ഗെയിമിന്റെ ടാസ്‌കുകള്‍ ആകാം ഇതെന്ന സംശയത്തിലാണ് പോലീസ്.
https://www.facebook.com/Malayalivartha


























