മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പനട ഇന്ന് തുറക്കും

മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല അയ്യപ്പനട ഇന്ന് തുറക്കും. മകരവിളക്കും മകരജ്യോതി ദര്‍ശനവും ജനുവരി 14നാണ്. ഇന്ന് വൈകീട്ട് അഞ്ചിനു മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷമേ അയ്യപ്പഭക്തരെ പടികയറാന്‍ അനുവദിക്കൂ.
31ന് രാവിലെ 3.20ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മകരവിളക്ക് കാലത്തെ നെയ്യഭിഷേകം തുടങ്ങും
https://www.facebook.com/Malayalivartha


























