കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിൻറെയും എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെയും കൂടിക്കാഴ്ച്ച വിവാദത്തിലേക്ക്...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടിലെത്തി. അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി. എന്താണ് ചര്‍ച്ച ചെയ്തത് എന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളോട് ഇരുവരും പ്രതികരിച്ചില്ല. ഇരുവരുടെയും ഇപ്പോഴത്തെ ഈ കൂടിക്കാഴ്ച്ച വിവാദത്തിലേയ്ക്ക് തിരികൊളുത്തുകയാണ്.
നടിയുടെ കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ ഗണേഷ് ദിലീപിനെ പിന്തുണച്ച് കൂടെ നില്‍ക്കുന്നുണ്ട്. ജയിലില്‍ എത്തിയും ദിലീപിനെ ഗണേഷ് കണ്ടിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. നേരത്തെ ഗണേഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും ദിലീപ് പത്തനാപുരത്ത് മുന്‍ കാലങ്ങളില്‍ എത്തിയിട്ടുണ്ട്. കറുത്ത കാറില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ഗണേശിനെ കാണാന്‍ ദിലീപ് എത്തിയത്. താരം എത്തുന്നു എന്നറിഞ്ഞ് മാധ്യമങ്ങളും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ക്യമാറ കണ്ണുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് മുണ്ടു മുറുക്കി കുത്തി വീടിനകത്തേക്ക് കയറിപ്പോയി.
സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് എംഎല്‍എ.യുടെ ഓഫീസ് അറിയിച്ചു. കൊട്ടാരക്കരയെത്തി ആര്‍.ബാലകൃഷ്ണപിള്ളയേയും സന്ദര്‍ശിച്ചശേഷമാണ് ദിലീപ് മടങ്ങിയത്. ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ അമ്മ വൈസ് പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























