സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റിലായി. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അഞ്ച് പ്രതികളെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘമാണ് സാജുവിനെ ആക്രമിച്ചത്.
തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























