ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുവര്‍ഷാഘോഷം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുവര്‍ഷാഘോഷം ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചും ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും വിനോദസഞ്ചാര വകുപ്പ് കോവളത്ത് 1000 മണ്‍ചെരാതുകളും 1000 മെഴുകുതിരികളും തെളിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദുരിതബാധിതരെ സ്മരിച്ച് ആദ്യ തിരി തെളിക്കും.
പുതുവല്‍സരാഘോഷം കോവളത്തും മറ്റ് തീരങ്ങളിലും ഒഴിവാക്കും. കരിമരുന്ന് പ്രയോഗം ഉള്‍പ്പെടയുള്ള പതിവ് ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























