മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി പാലക്കാട് സ്വദേശികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി മൊബൈൽ ഫോണിലൂടെ ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ചാലക്കുടിയിൽ കംപ്യൂട്ടർ സ്ഥാപനത്തിൽജോലി ചെയ്യുന്ന കുന്നംകുളം പൊലക്കാട്ട് വീട്ടിൽ സജേഷ്കുമാറിന്റെ ഫോണിലേക്കാണ് ഇന്നലെ രാവിലെ 10.24ഓടെ ഭീഷണി സന്ദേശം എത്തിയത്. മുഖ്യമന്ത്രി ഇന്ന് കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം. തൃശൂരിലെത്തിയ ഉടനെ സജേഷ്കുമാർ ഈസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട്, ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിനി സൈനബയുടെപേരിലെടുത്ത സിം കാർഡിൽ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. സൈനബയുമായി ബന്ധപ്പെട്ടപ്പോൾ തന്റെ ഫോൺ ഏതാനും നാൾ മുമ്പ് നഷ്ടപ്പെട്ടതായി അവർ വെളിപ്പെടുത്തി. സൈനബയേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha


























