രമേശ് ചെന്നിത്തലയെയും കുടംബവും കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ കുഞ്ചിപ്പാറക്കുടിയിലാണ് പുതുവല്‍സരം ആഘോഷിക്കുന്നത്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പുതുവല്‍സരാഘോഷം ഇത്തവണയും ആദിവാസികള്‍ക്കൊപ്പം. എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കുട്ടമ്പുഴ കുഞ്ചിപ്പാറക്കുടിയിലാണ് രമേശ് ചെന്നിത്തല കുടംബസമേതം പുതുവര്‍ഷം ചെലവിടുന്നത്.
ജനുവരി ഒന്നിന് രാവിലെ പൂയംകുട്ടി ബഌവന കടത്തുകടവില്‍ എത്തുന്ന രമേശ് ചെന്നിത്തലയെയും കുടംബത്തെയും ആദിവാസികള്‍ പരമ്പരാഗത രീതിയില്‍ സ്വീകരിച്ച് ആദിവാസി ഊരിലെത്തിക്കും.
സമീപ ആദിവാസി മേഖലകളായ തലവച്ചുപാറ, വാരിയംകുടി, കല്ലേലിമേട് തുടങ്ങിയിടങ്ങളിലും പ്രതിപക്ഷ നേതാവ് സന്ദര്‍ശിക്കും. ദിവസം മുഴുവന്‍ അദ്ദേഹം ആദിവാസികളോടൊപ്പം ചിലവഴിക്കും. ഇത് ആറാംതവണയാണ് രമേശ് ചെന്നിത്തല പുതുവര്‍ഷം ആദിവാസി, പട്ടിക ജാതി കോളനികളില്‍ ചിലവിടുന്നത്. അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരിക്കെ തുടങ്ങിയ പതിവാണിത്. ആദിവാസികളുടെയും പട്ടിക ജാതിക്കാരുടെയും ഉള്‍പ്പെടെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് വര്‍ഷം തോറും പുതുവര്‍ഷ ദിനത്തില്‍ തീര്‍ത്ഥ യാത്ര പോലെ നടത്തുന്ന ഈ ഉദ്യമം.
https://www.facebook.com/Malayalivartha


























