കേരള കോണ്‍ഗ്രസ് ലയനനീക്കം തള്ളി എൻസിപി ; സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കിൽ മാത്രം ലയനമെന്ന് അധ്യക്ഷന്‍ ടിപി. പീതാംബരൻ

കേരള കോൺഗ്രസുമായുള്ള ലയനം ചർച്ച ചെയ്തിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി. പീതാംബരൻ. കേരള കോൺഗ്രസ് ബിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ലയനത്തിനായി പലരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം ആവശ്യമെങ്കിൽ ചർച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള കോണ്‍ഗ്രസ് ലയനനീക്കം എൻസിപി യോഗത്തിൽ ഉന്നയിച്ച സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ ഒറ്റപ്പെട്ടു. തോമസ് ചാണ്ടി, എകെ ശശീന്ദ്രൻ വിഭാഗങ്ങൾ പീതാംബരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഏകപക്ഷീയ തീരുമാനമെന്നാണ് ഇരുവിഭാഗത്തിന്‍റെയും വിമർശനം. പാർട്ടിയിൽ ആലോചിക്കാതെയുള്ള തീരുമാനം. ഇത് അംഗീകരിക്കാനാകില്ല. സ്ഥാനമാനങ്ങൾ മോഹിച്ചു മാത്രം പാർട്ടിയിലേക്ക് വരുന്നവരെ അംഗീകരിക്കില്ലെന്നും ഭൂരിപക്ഷം നിലപാടെടുത്തു. കേരള കോൺഗ്രസ് ബിയുമായി ചർച്ചകൾ തുടരേണ്ടെന്നുമാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം.
https://www.facebook.com/Malayalivartha


























