എം.വി. പൈലി അന്തരിച്ചു, ന്യൂമോണിയ ബാധയെത്തുടര്‍ന്നു ചികിത്സയിലായിരുന്നു

പത്മഭൂഷണ്‍ ജേതാവും കൊച്ചി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ പ്രൊഫ. എം.വി. പൈലി (95) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്നു നവംബര്‍ 23 മുതല്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 6.35നായിരുന്നു അന്ത്യം.
മൃതദേഹം ഇന്നു രാവിലെ 10 നു കളമശേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ ഒമ്പതിന് കോതമംഗലം ഊന്നുകല്ലിലുള്ള വസതിയിലേക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് 2.30 ന് ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളി സെമിത്തേരിയിലാണു സംസ്‌കാരം.
കേരളത്തിലെ മാനേജ്‌മെന്റ് പഠനത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. മൂലമറ്റം വര്‍ക്കി പൈലി എന്ന പ്രഫ. എം.വി. പൈലി 1964 ലാണ് കൊച്ചി സര്‍വകലാശാലയില്‍ സേവനം തുടങ്ങിയത്. ഇന്ത്യയിലും വിദേശത്തുമായി ഉന്നതബിരുദങ്ങള്‍ നേടിയ അദ്ദേഹം ലക്‌നൗ, പാറ്റ്‌ന, ഡല്‍ഹി, കേരള, കൊച്ചി സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രഫസറും ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജില്‍ ഡയറക്ടറുമായിരുന്നു.
https://www.facebook.com/Malayalivartha


























