മാധ്യമ പ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതി ഞരമ്പ് രോഗിക്ക് കിടിലം പണിയും കിട്ടിമാധ്യമ പ്രവര്‍ത്തകയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതി ഞരമ്പ് രോഗിക്ക് കിടിലം പണിയും കിട്ടി

സൈബര്‍ ഇടങ്ങളിലെ സ്ത്രീ വിരുദ്ധതയും ഞരമ്പ് രോഗികളുടെ വിളയാട്ടവും കാലങ്ങളായി തുടങ്ങിയട്ട്. സോഷ്യല്‍ മീഡിയയിലെ ഈ ഞെരബ് രോഗികള്‍ സ്ത്രീകളെ കണ്ടാല്‍ വെറുതെ വിടില്ല. സിനിമാ താരം പാര്‍വതിക്കെതിരായ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് കടുത്ത നടപടി സ്വീകരിച്ച് കാടിളക്കിയെങ്കിലും ഞരമ്പ് രോഗികള്‍ അതൊന്നും കണ്ട മട്ടില്ല.
പാര്‍വതിക്കെതിരെ മോശം കമന്റ് ചെയ്തതിന്റെ പേരില്‍ രണ്ട് പേര്‍ അറസ്റ്റിലായ ദിവസവും ഇത്തരക്കാരുടെ വിളയാട്ടം തുടരുക തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസവും തെളിയിക്കുന്നത്. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയല്‍ കണ്ടത്. മാധ്യമ പ്രവര്‍ത്തകയായ യുവതിയുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് താഴെ അശ്ലീലമെഴുതിയാണ് മുനീര്‍ കീച്ചേരി എന്ന യുവാവ് തന്റെ തിനിനിറം തുറന്ന് കാട്ടിയത്.
ഇയാളുടെ പ്രൊഫൈല്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും വീണ്ടും പല സ്ത്രീകളോടും ഇത്തരത്തില്‍ അശ്ലീലം പറയുന്നത് ഇയാള്‍ തുടരുകയാണ്. കമന്റ് ബോക്‌സിലും മെസേജിലുമായി സ്ത്രീകളെ തുടര്‍ച്ചയായി ശല്ല്യം ചെയ്യുന്ന വിരുതനെതിരെ പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha


























