മുരുകന് ശേഷം വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

ഡോക്ടറുടെ അനാസ്ഥ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ കല്യാണി (83)യാണ് മരിച്ചത്. ഡോക്ടർമാർ ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സമരം കാരണം ജൂനിയർ ഡോക്ടർമാരും ഉണ്ടായിരുന്നില്ല. അന്യ സംസ്ഥാന തൊഴിലാളിയായ മുരുകനും ഇതുപോലെ ചികിത്സ കിട്ടാതെ മരിച്ചത് കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു.
https://www.facebook.com/Malayalivartha


























