മന്ത്രിമാരുടെ സോഷ്യൽ മീഡിയ പേജുകളിലെ ലൈക്കുകൾ കൂട്ടണമെന്ന് ആവശ്യം

മന്ത്രിമാർ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആവശ്യം. മന്ത്രിമാരുടെ സോഷ്യൽ മീഡിയ പേജുകളിലെ ലൈക്കുകൾ കൂട്ടാനുള്ള തന്ത്രങ്ങൾ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ ആവിഷ്കരിക്കണമെന്നും അഭിപ്രായം ഉയർന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ വിളിച്ചു ചേർത്ത മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇങ്ങനെയൊരു അഭിപ്രായം ഉണ്ടായത്. മന്ത്രിമാരുടെ നവമാധ്യമ ഇടപെടൽ ശക്തമാക്കണമെന്നാണ് ഇവർ പറയുന്നത്. നവമാധ്യമ ഇടപെടലിൽ പല മന്ത്രിമാരും ഇപ്പോൾ പിന്നിലാണെന്നു വ്യക്തമാക്കുന്ന ലൈക്കുകളുടെ കണക്കുകളും യോഗത്തിൽ വ്യക്തമാക്കി.
നവ മാധ്യമ ഇടപെടലിനായി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ ഒരാളെ ചുമതലപ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പ്രൈവറ്റ് സെക്രട്ടറിമാർക്കു നിർദേശം നൽകി. ഫേസ് ബുക്ക് പേജിലെ ലൈക്കുകളുടെ എണ്ണത്തിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കാണ് ഒന്നാമത്. തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും. പൊതുമരാമത്തു മന്ത്രി ജി. സുധാകരനും ലക്ഷം ലൈക്ക് കടന്നിട്ടുണ്ട്. ലൈക്കുകളുടെ കാര്യത്തിൽ പിന്നിൽ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമനാണ്. ആയിരത്തിൽ താഴെയാണു പി. തിലോത്തമനു പരമാവധി ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























